ഇന്നലെ 140 പേർക്ക് രോഗം
കൊച്ചി: ജില്ലയിൽ ഇന്നലെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 135 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. അഞ്ചു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2023 ആയി. ഇന്നലെ 90 പേർ രോഗമുക്തി നേടി. 980 1019 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 835 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 16,604
വീടുകളിൽ: 14,204
കൊവിഡ് കെയർ സെന്റർ: 134
ഹോട്ടലുകൾ: 2222
കൊവിഡ് രോഗികൾ: 2023
ലഭിക്കാനുള്ള പരിശോധനാഫലം: 637
6 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
ചെങ്ങമനാട്: 16
ഫോർട്ടുകൊച്ചി: 10
പള്ളുരുത്തി: 10
മട്ടാഞ്ചേരി: 07
കളമശേരി: 06
എറണാകുളം: 05
ഉദയംപേരൂർ: 04
കുട്ടമ്പുഴ: 03
ചളിക്കവട്ടം: 03
മൂലംകുഴി: 03
വടുതല: 04