anwar-sadath-mla
നഗരസഭയും കൃഷി ഭവനും ചേർന്ന് തോട്ടക്കാട്ടുകരയിൽ തുറന്ന ഓണച്ചന്ത അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തോട്ടക്കാട്ടുകരയിൽ നഗരസഭയും കൃഷി ഭവനും ചേർന്ന് തുറന്ന ഓണച്ചന്തയിൽ പച്ച എത്തക്കായക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ഉയർന്നതോടെ മണിക്കൂറുകൾക്കകം വില കുറച്ചു. ജൈവ വളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത ഏത്തക്കായ എന്ന പേരിൽ 56 രൂപയാണ് ഒരു കിലോക്ക് ഓണച്ചന്തയിൽ ഈടാക്കിയത്. പൊതുമാർക്കറ്റിലും മറ്റും ഇതിനേക്കാൾ വിലക്കുറവാണെന്ന പരാതി ഉയർന്നതോടെ 46 രൂപയാക്കി ചുരുക്കുകയായിരുന്നു.

അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ നഗരസഭ ചെയർപേഴ്‌സൺ ലിസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിതകുമാരി എന്നിവർ പങ്കെടുത്തു.