പറവൂർ : സംസ്ഥാന സർക്കാർ സഹകരണവകുപ്പിന്റെ രണ്ടാംഘട്ട കെയർ ഹോം പദ്ധതിയുടെ ഭാഗമായി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച ചിറ്റാറ്റുകര മാണിയാലിൽ ചന്ദ്രന്റെ വീടിന്റെ താക്കോൽദാനം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാൾ സജീവ് കർത്ത നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് കെ.ജി.രാമദാസ്, പറവൂർ അസി.രജിസ്ട്രാർ വി.ബി. ദേവരാജൻ,സെക്രട്ടറി കെ.എസ്. ജയ്സി, ഭരണ സമിതി അംഗം പി.എൻ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.