മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് ബിജു മാറാടിയുടെ കുടുംബ സഹായ ഫണ്ട് നൽകി. യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ലക്ഷം രൂപയുടെ പേഴയ്ക്കാപ്പള്ളി മർക്കന്റയ്ൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഫിക് സഡ് ഡിപ്പോസിറ്റ് രസീതും അമ്മയ്ക്കും ഭാര്യയ്ക്കുമുള്ള ഓണസമ്മാനങ്ങളും നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് എഫ്.ഡി സർട്ടിഫിക്കറ്റ് കൈമാറി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് റ്റി.ബി നാസർ, ജില്ലാ വൈസ് പ്രസിഡന്റ് പി.എ. കബീർ പേഴയ്ക്കാപ്പിളളി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ്, വൈസ് പ്രസിഡന്റുമാരായ അജ്മൽ കാമ്പായി, ശ്രീനാഥ് മംഗലത്ത്, അനസ് കൊച്ചുണ്ണി, സെക്രട്ടറി ആരിഫ് പി.വി.എം, അലക്‌സാണ്ടർ ജോർഡി, പൗലോസ്, വർഗീസ് എന്നിവർ പങ്കെടുത്തു.