കൊച്ചി: വിദ്യാർത്ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന സ്‌കൂൾ ബസുകളുടെ ആറുമാസത്തെ വാഹനനികുതി ഒഴിവാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കൗൺസിൽ ഒഫ് സി. ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. നിലവിൽ സ്വാശ്രയ വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനനികുതി മാത്രം നാലിരട്ടിയാക്കി വർദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അടിയന്തരമായി പുനപ്പരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും അവർ പറഞ്ഞു.