nirmala-collage

മൂവാറ്റുപുഴ: സിവിൽ സർവീസ് പരീക്ഷയിൽ 388-ാം റാങ്ക് നേടിയ ഷാഹൂൽ ഹമീദിനെ നിർമ്മല കോളേജ് സമൂഹം ഒന്നു ചേർന്ന് അഭിനന്ദനങ്ങളും ആശംസകളും നൽകി. നിർമ്മല കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന അദ്ധ്യാപക-അനദ്ധ്യാപക യോഗം ഷാഹൂൽ ഹമീദിന് ഉജ്ജ്വല സ്വീകരണം ഒരുക്കി. കോളേജ് ബർസാർ, ഫാ. ജസ്റ്റിൻ കണ്ണാടൻ, മാനേജർ ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. പോൾ നെടുംപുറം, പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. സജി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഡോ. അലോഷ്യസ് സാബു എന്നിവർ സംസാരിച്ചു. പ്രൊഫ. ലിജി ജോർജ്, പ്രൊഫ. അമ്പിളി എലിസബത്ത്, സിസ്റ്റർ ജിന്റോ എസ്. എച്ച്., ഡോ. അനി കുര്യൻ, ഡോ. ജൂലിയ, സിബി ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.നിർമ്മല കോളേജിലെ പൂർവവിദ്യാർത്ഥിയാണ് ഷാഹുൽ.