കൊച്ചി: ജി.സി.ഡി.എ. കലൂർ നെഹ്രു സ്റ്റേഡിയത്തിന്റെ മേൽക്കൂര അറ്റകുറ്റപ്പണി നടത്താൻ കൺസൾട്ടൻസി ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജി.സി.ഡി.എ ഭരണത്തിന്റെ അവസാനനാളുകളിൽ നടക്കുന്ന തീവെട്ടിക്കൊള്ളയുടെ ഭാഗമാണ് കൺസൾട്ടൻസിയെ നിർമ്മാണം ഏൽപ്പിച്ചത്. പത്തുകോടി രൂപ ചെലവാക്കി മേൽക്കൂര നിർമ്മിച്ചിട്ട് പത്തുവർഷമേ ആയുള്ളൂ. സ്വന്തം എൻജിനിയർമാരെ ഒഴിവാക്കി കൺസൾട്ടൻസി നൽകുവാനുള്ള തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ആവശ്യപ്പെട്ടു.