മൂവാറ്റുപുഴ: മത്സ്യഫെഡ് ഔട്ട്ലെറ്റ് മൂവാറ്റുപുഴയിൽ പ്രവർത്തനം തുടങ്ങി. മൂവാറ്റുപുഴ സമൃദ്ധി സൊസൈറ്റി യുടെ കീഴിലാണ് ഔട്ട്ലെറ്റ് പ്രവർത്തനം. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു . എൽദോ എബ്രഹാംഎം.എൽ.എ , മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ദിലീപ് എന്നിവർ സംസാരിച്ചു. വിവിധ ഇനം വിഷരഹിതമത്സ്യങ്ങളും, മത്സ്യ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് സമൃദ്ധി സൊസൈറ്റി മത്സ്യഫെഡിന്റെ ഔട്ട്ലെറ്റ് തുറന്നത്. ഹോം ഡെലിവറി സംവിധാനവുമുണ്ട്.