കൊച്ചി: കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്ദാംപള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ.സി. ജോസഫ്, ബാങ്ക് ഡയറക്ടർമാരായ കെ.സി. കുഞ്ഞുകുട്ടി, ജോർജ് റാഫി, സിസി ക്ലീറ്റസ്, ഉഷ അജയൻ, പി.കെ. ഉദയൻ, ഷീല മാളാട്ട്, ബാബു വിജയാനന്ദ്, പി.എ. സഗീർ എന്നിവർ പങ്കെടുത്തു. കുമ്പളങ്ങി കോൺവെന്റ് ജംഗ്ഷനിലാണ് ചന്ത തുടങ്ങിയത്.