കോലഞ്ചേരി :മഴുവന്നൂർ സ്വാശ്രയ കർഷക സമിതിയിൽ ഓണച്ചന്ത തുടങ്ങി. ഹോർട്ടിക്കോർപ്പും വി.എഫ്.പി.സി കെ.യും ചേർന്നാണ് നാടൻ പച്ചക്കറികൾ കൂടി ഉൾപ്പെടുത്തി ഓണചന്ത നടത്തുന്നത്.ഞായറാഴ്ച വരെ പ്രവർത്തിക്കും. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ഇ.വി ഐസക്ക് അദ്ധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സ്ൺ ഷൈനി കുര്യാക്കോസ്, ബിനു പണിക്കർ, കെ.പി സ്‌ക്കറിയ, സി. മത്തായി എന്നിവർ സംബന്ധിച്ചു.