കോലഞ്ചേരി: സേവ് കേരള സ്പീക്കപ്പ് കാമ്പയിൻ ഭാഗമായി കോൺഗ്രസ് പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക, ഐക്കരനാട്, ഐരാപുരം, മഴുവന്നൂർ മണ്ഡലങ്ങളിലെ വിവിധയിടങ്ങളിൽ ഉപവാസ സമരം നടത്തി.കുന്നത്തോളി കവലയിലും,ഐക്കരനാട് പഞ്ചായത്തംഗം എം.എ പൗലോസ് വലമ്പൂരിൽ നടത്തിയ സത്യാഗ്രഹ സമരവും ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. തിരുവാണിയൂരിൽ സൗത്ത് വാർഡ് കോൺഗ്രസ് കമ്മി​റ്റിയുടെ സമരം മണ്ഡലം പ്രസിഡന്റ് വിജു പാലാൽ ഉദ്ഘാടനം ചെയ്തു.പൂതൃക്ക മണ്ഡലം കക്കാട്ടുപാറ പന്ത്റണ്ടാം വാർഡിൽ പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് നിബു കെ.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.