കോലഞ്ചേരി : കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ അനുസ്മരണം മലേക്കുരിശ് ബി.എഡ് കോളേജിൽ നടത്തി. വൈദിക സെമിനാരി പ്രിൻസിപ്പൽ ഡോ.ആദായി ജേക്കബ് കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.പി.എ.ജേക്കബ് അദ്ധ്യക്ഷനായി. ഡോ.ഡിക്‌സൻ.പി.തോമസ്, ഡോ.ടി​റ്റോ ചെറിയൻ, ബി.എസ് സിന്ധു, അലൻമാത്യു, ആൻമേരി രാജു, സാറാ ജോർജ്, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.