കൊച്ചി : ദേശീയ ആരോഗ്യദൗത്യത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഡിജിറ്റൽ ഹെൽത്ത് കാർഡിലൂടെ ഓരോ പൗരനെയും സംബന്ധിക്കുന്ന ആരോഗ്യവിവരങ്ങൾ എവിടെയും ലഭ്യമാക്കാൻ കഴിയുമെന്ന് ആലപ്പുഴ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണുമോഹൻ പറഞ്ഞു. എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും എം.ഇ.എസ് കോളേജ് മാറമ്പള്ളിയും സംയുക്തമായി ദേശീയ ഡിജിറ്റൽ ആരോഗ്യദൗത്യത്തെക്കുറിച്ച് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എ. ബീന, ഡോ. മൻസൂർ അലി.പി. പി, എൽ.സി. പൊന്നുമോൻ, ഡോ. രശ്മി എന്നിവർ സംസാരിച്ചു.