കൊച്ചി: കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥികളും ഉദ്യോഗസ്ഥരും രോഗികളാവാനോ ക്വാറന്റെയിനിലാകാനോ സാദ്ധ്യതയേറെയാണ്. ഇത് തിരഞ്ഞെടുപ്പു നടപടി ക്രമങ്ങൾ അവതാളത്തിലാക്കും. പ്രചാരണ പ്രവർത്തനങ്ങളിൽ ആദ്യാവസാനം പങ്കാളികളാകുന്ന പ്രസ് ഉടമകളും ജീവനക്കാരും കടുത്ത ആശങ്കയിലാണെന്നും അസോസിയേഷൻ അറിയിച്ചു.