കൊറോണയെ ചവിട്ടി താഴ്ത്തി...എറണാകുളം കലൂരിലെ അമേയ ഇവന്റ്സിലെ കലാകാരൻ ടി.ഡി. ബിജുവിന്റെ കരവിരുതിൽ തീർത്ത കൊറോണ വൈറസിനെ ചവിട്ടി താഴ്ത്തുന്ന വാമനൻ. 20 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന ബിജു ഇതിനോടകം നിരവധി രൂപങ്ങൾ ചെയ്തിട്ടുണ്ട്. രണ്ട് ദിവസം കൊണ്ടാണ് 6അടി ഉയരത്തിൽ പോളിഫോമിലാണ് ശില്പം തീർത്തത്. കൊറോണ വൈറസിനെ ചവിട്ടി താഴ്ത്തുന്ന വാമനശില്പം പുതിയ പ്രതീക്ഷയോടെ നമുക്ക് മുന്നേറാം എന്ന സന്ദേശം നൽകുന്നതിനാണ്.