കൊച്ചി: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റി മനുഷ്യനിര സംഘടിപ്പിച്ചു. പനമ്പിള്ളിനഗറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ആന്റണി അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് പ്രസിഡന്റ് ജയ്‌സൺ എളംകുളം, എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി സ്വരാജ്, ന്യൂനപക്ഷ മോർച്ച തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ജോയൽ സിബു സൈമൺ, അശ്വിൻ ജിത്തു വർഗീസ്, വിനോദ് ജോർജ്, ബോബി എന്നിവർ പങ്കെടുത്തു.