കളമശേരി: ബി.ജെ.പി കളമശേരി നിയോജക മണ്ഡലം അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.സജി. ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.എം ഉല്ലാസ് കുമാർ ജൻമദിന സന്ദേശം നൽകി. പത്മജ എസ്. മേനോൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എംകെ. സുബ്രഹ്മണ്യൻ, സി.ആർ ബാബു, ഗിരിജ ലെനീന്ദ്രൻ, വി.പി രാജീവ്, ശ്യാംകുമാർ, പി.സജീവ് ,ലെനീന്ദ്രൻ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.