കാലടി: കൺസ്യൂമർഫെഡും മലയാറ്റൂർ - നീലീശ്വരം സഹകരണ ബാങ്കും ചേർന്ന് സഹകരണ ഓണചന്ത തുടങ്ങി.സബ്സിഡി നിരക്കിൽ പന്ത്രണ്ട് ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റും, പച്ചക്കറിയും ഇന്നും, നാളെയും വിതരണം ചെയ്യും. നിയുക്ത ബാങ്ക് പ്രസിഡന്റ് ജോസ് മൂലം ഓണചന്ത ഉദ്ഘാടനം ചെയ്തു.തോമസ് പാങ്ങോല, ജോണി പാലാട്ടി, ബിജു കണിയാംകുടി, ബിജു മറയത്ത്, സെബി കിടണ്ടേന്ന്, കൊച്ചുത്രേസ്യ തങ്കച്ചൻ, ബാങ്ക് സെക്രട്ടറി എ.എം.ഐസക്ക് എന്നിവർ പങ്കെടുത്തു.