കോലഞ്ചേരി: പച്ചക്കറി വില പിടി വിട്ടു. വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് മൊത്തകച്ചവടക്കാർ ഓണക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു. ഒറ്റ ദിവസം കൊണ്ട് പയറിനും, വെണ്ടയ്ക്കും ഇരട്ടി വിലയാക്കി. കഴിഞ്ഞ ദിവസം വരെ 35 നായിരുന്നു വില്പന. ഇന്നലെ വില 70-80 ലെത്തി. ഇന്ന് വീണ്ടും വില ഉയരുമെന്നാണ് സൂചന.ക്യാരറ്റിനും, ബീൻസിനും 20 രൂപയാണ് കൂട്ടിയത്. കായ വില 60 കടന്ന് വീണ്ടും കുതിപ്പിലാണ്. തക്കാളി 50 ന് വിറ്റത് 60 ലേക്കെത്തി. മുൻ വർഷങ്ങളിൽ സഹകരണ ബാങ്കുകളും, സപ്ളൈകോ സൂപ്പർ മാർക്കറ്റുകളും തുറന്ന് വിപണിയിലെ പച്ചക്കറി കൊള്ള വില്പന തടഞ്ഞിരുന്നു. എന്നാൽ കൊവിഡ് ഭീതി നിലനില്ക്കെ അന്യ സംസ്ഥാനങ്ങളിൽ പോയി പച്ചക്കറി എടുക്കാനുള്ള പ്രായോഗീക ബുദ്ധിമുട്ടുള്ളതിനാൽ പലരും ശ്രമം ഉപേക്ഷിച്ചു. കൃഷി ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറി ചന്തകളാണ് ആകെ ആശ്വാസം.കുടംബ ശ്രീകളും വില്പനയിലുണ്ട്. വിപണി വിലയേക്കാൾ 40-50 ശതമാനം വരെ വിലക്കുറവിലാണ് വില്പന.

ഓണ സമൃദ്ധി കൃഷി ഭവൻ വില്പന വില

ഇഞ്ചി 85

മാങ്ങ 58

വെണ്ടയ്ക്ക 45

വഴുതന 36

കുമ്പളം 30

പച്ചമുളക് 65

വെള്ളരി 32

പടവലം 36

ക്യാരറ്റ് 44

കാബേജ് 23

ബീറ്റ് റൂട്ട് 31

ഏത്തക്കായ 54

ചേന 29

മത്തൻ 27

ഉരുളക്കിഴങ്ങ് 30

കോവൽ 54

തക്കാളി 39

ബീൻസ് 55

സവാള 22

മുരിങ്ങ 48

കറി നാരങ്ങ 60