മൂവാറ്റുപുഴ : ഭാരതീയ ദളിത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം ഡി.സി.സി. ജനറൽ സെക്രട്ടറി പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് മഹാത്മാ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ച നടത്തിയ ശേഷം ജില്ലാ പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ.അനിൽകുമാറിന്റേയും നേതൃത്വത്തിൽ ദളിത് അവകാശനിഷേധത്തിനെതിരെ ഉപവാസം അനുഷ്ഠിച്ചു..ജില്ലാ ഭാരവാഹികളായ സി.എ.ബാബു, സുനിത .ഇ. എ, ബ്ലോക്ക് പ്രസിഡൻറുമാരായ പി.കെ. മനോജ്, റ്റി.എ.കൃഷ്ണൻകട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിനു മടേയ്ക്കൽ, എ.കെ.നാരായണൻ, കെ.എം.ഷൈജുമോൻ, ബോസ് ദാസ് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തീക സംവരണം നടപ്പാക്കിക്കൊണ്ട് പട്ടിക വിഭാഗ സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പണമടച്ചിട്ടും ലാപ് ടോപ് വിതരണം നടത്താൻ തയ്യാറാകാത്ത നപടിയെ കുറിച്ച് അന്വേഷിക്കുക, പട്ടിക വിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള പദ്ധതി വിഹിതം സമയബന്ധമായി വിനിയോഗിക്കുവാൻ സർക്കാർ തയ്യാറാകുക തുടങ്ങി പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട അവകാശ നിഷേധങ്ങളിൽ പ്രതിഷേധിച്ചാണ് ഉപവാസം അനുഷ്ഠിച്ചതെന്ന് ജില്ലാ പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ പറഞ്ഞു