കിഴക്കമ്പലം: മലയിടംതുരുത്ത് സാമൂഹിക ആരോഗ്യകേന്ദ്രം ഒ.പി ബ്ലോക്ക് മന്ദിരം ഒന്നാം നില നിർമ്മാണ ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, രാജു മാത്താറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ മുംതാസ്, രമേശൻ കാവലൻ, സി.പി നൗഷാദ്, അസീസ് എടയപ്പുറം, പി.പി രശ്മി, മറിയാമ്മ ജോൺ, മെഡിക്കൽ ഓഫീസർ മോഹന ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നു 63 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നാം നില നിർമ്മിക്കുന്നത്.