നെടുമ്പാശേരി: പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് കുന്നുകര പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ടിവികൾ നൽകി. പത്ത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ടിവി നൽകിയത്. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി ദിലീപ്കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, ഫാദർ സേവ്യർ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി പോൾ, ഡയറക്ടർമാരായ ടി.എ നവാസ്, ഡേവീസ് പനയ്ക്കൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.യു ജബ്ബാർ, അംഗങ്ങളായ ടി.കെ അജികുമാർ, ലിജി ജോസ്, ഷിബി പുതുശ്ശേരി, സി.എ സെയ്ദൂ മുഹമ്മദ്, പി.പി ജോയ്, ഹെഡ്മിസ്ട്രസ് പി.പി ലീന തുടങ്ങിയവർ സംസാരിച്ചു.