ayyankali
ഡോ:അംബേദ്കർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 158-ാം ജന്മദിനാഘോഷം അംബേദ്കർ ബീച്ചിൽ വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഡോ:അംബേദ്കർ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 158ാം ജന്മദിനാഘോഷം ചെറായി ബീച്ചിൽ വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബിജു അയ്യമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഏരിയ സെക്രട്ടറി ഇ.സി.ശിവദാസ് , ബി.ജെ.പി സംസ്ഥാന സമിതിഅംഗം ഇ.എസ് പുരുഷോത്തമൻ, ജനതാദൾ(എസ്) സംസ്ഥാന പ്രസിഡന്റ് ജി.ബി.ബട്ട്, എൻ.കെ.സജിത്കുമാർ, കെ.കെ.എസ് ചെറായി, രാജൻ ചെറായി, പി.ടി.സോമൻ, കുഞ്ഞപ്പൻ എടവനക്കാട്, പി.വി.സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിന് ടിവികൾ നൽകി.