വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വദ്യാഭാസ പുരസ്‌കാര വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.യു ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി അദ്ധ്യക്ഷത വഹിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 500 ൽ 496 മാർക്ക് നേടി ഇന്ത്യയിലെ ജവഹർ നവോദയ സ്‌കൂളുകളിൽ അഖിലേന്ത്യാതലത്തിൽ ഒന്നാമതെത്തിയ എടവനക്കാട് പുന്നിലത്ത് ഡോക്ടർ സൈറയുടേയും ഡോക്ടർ സുൽഫിക്കറിന്റെയും മകൾ സുഹാനയെ ഉപഹാരം നൽകി ആദരിച്ചു.