sarma


വൈപ്പിൻ: വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി വൈപ്പിൻ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ്,​ ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ആകെ 325 വിദ്യാർത്ഥികളാണ് മികച്ച വിജയം നേടി സമ്മാനർഹരായത്. ഞാറക്കൽ.നായരമ്പലം,എടവനക്കാട്,കുഴുപ്പിള്ളി,പള്ളിപ്പുറം പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിൽ നേരിട്ടെത്തിയാണ് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തത്. എളങ്കുന്നപ്പുഴ,മുളവുകാട്,കടക്കുടി പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് വരുംദിനങ്ങളിൽ സമ്മാനങ്ങൾ എം.എൽ.എ. വിതരണംചെയ്യും. വെളിച്ചം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായിതുടർച്ചയായി ഒമ്പതാമത്തെ വർഷമാണ് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയംകരസ്ഥമാക്കിയവിദ്യാർത്ഥികളെ അനുമോദിക്കുന്നത്. അതത് സ്കൂളുകളിൽ എം.എൽ.എയോടൊപ്പം പ്രധാനഅദ്ധ്യാപകർ,സ്‌കൂൾ മാനേജർമാർ,പി.ടി.എ പ്രസിഡന്റുമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.