കിഴക്കമ്പലം: അമ്പുനാട് മുസ്ലിം ജമാഅത്തിനു കീഴിൽ പ്രവർത്തിക്കുന്ന മുസ്ലിം യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായവർക്കുള്ള വീട് നിർമാണ പദ്ധതിയുടെ താക്കോൽ കൈമാറി. മഹല്ല് ചീഫ് ഇമാം ഫൈസൽ റഹ്മാനി ബാഖവി, മഹല്ല് പ്രസിഡന്റ് പി.കെ ഇബ്രാഹിം എന്നിവർ ചേർന്നു നിർവഹിച്ചു. ജമാഅത്ത് സെക്രട്ടറി കെ.എം റഫീഖ്, ട്രഷറർ പി.എ സിയാദ്, ജോയിന്റ് സെക്രട്ടറിമാരായ എം.എം അൽത്താഫ്, പി.എ അലി വൈസ് പ്രസിഡന്റ് മുഹമ്മദ് ഗഫൂർ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി എം.കെ അയ്യൂബ്, സി.ബി പരീത്, എം.എം റഹീം എന്നിവർ സംസാരിച്ചു.