kyv
തുറവൂർ പഞ്ചായത്ത് ഒൻപതാം വാർഡിലെ അങ്കണവാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയുന്നു

അങ്കമാലി:തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ നവീകരിച്ച അറുപത്തിരണ്ടാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് നിർവഹിച്ചു.വാർഡ് മെമ്പർ ജിന്റോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാർഡ് വികസന ഫണ്ടിൽ നിന്നും നാലു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ചടങ്ങിൽ കിടങ്ങൂർ സൗത്ത് പാടശേഖര സമിതിയുടെ പ്രസിഡന്റ് എം.ടി ജോസഫിനെ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ആദരിച്ചു.ഓണത്തോടനുബന്ധിച്ച് കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ടി.ടി പൗലോസ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, പഞ്ചായത്തംഗങ്ങളായ ജോസഫ് പാറേക്കാട്ടിൽ,എം.എം ജെയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.