# രാവിലെ 7 മുതൽ രാത്രി 8 വരെ

കൊച്ചി: ഫോർട്ടുകൊച്ചി - വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന റോ റോ സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. ജീവനക്കാർ ക്വാറന്റെയിനിലായതിനെ തുടർന്ന് കഴിഞ്ഞമാസം 23 നാണ് സർവീസ് നിർത്തിവച്ചത്. പശ്ചിമകൊച്ചിയുടെ പല ഭാഗങ്ങളും കണ്ടെയിൻമെന്റ് സോണായതിനാൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ തത്കാലം ഒരു റോ റോ മാത്രമാണ് സർവീസ് നടത്തുന്നത്.

സാധാരണ നിലയിൽ രാവിലെ 6 മുതൽ രാത്രി 10 വരെയായിരുന്നു സർവീസ്. എന്നാൽ ഇപ്പോൾ തിരക്ക് കുറവായതിനാൽ സമയം രാവിലെ 7 മുതൽ രാത്രി 8 വരെയാക്കിയതായി നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സി ( കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ) അധികൃതർ അറിയിച്ചു.