അങ്കമാലി ദളിത്‌കോൺഗ്രസ്് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 158ാമത് ജന്മദിനം ആഘോഷിച്ചു. അയ്യൻകാളി ദിനാഘോഷം ബെന്നി ബെഹന്നാൻ എം.പി. ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ്് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റോജി എം.ജോൺ.എം.എൽ. എ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അയ്യപ്പൻ, എ.ഐ.യു.ഡബ്ല്യൂ.സി നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.ജോഷി, ജില്ലാ സെക്രട്ടറി പുഷ്‌കല തങ്കപ്പൻ, കറുകുറ്റി മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ,ബാബു മഞ്ഞളി, അനീഷ് മണവാളൻ, സുഭാഷ് എന്നിവർ സംസാരിച്ചു.