കാലടി: ഗുരുദേവ ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി നീലീശ്വരം വെസ്റ്റ് ശാഖ 862 എല്ലാ കുടുംബങ്ങൾക്കും ഓണസഹായ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഗുരുമന്ദിരത്തിൽ വച്ച് വിതരണോത്ഘാടനം നിർവഹിച്ചു.ശാഖ പ്രസിഡന്റ് വി.എസ്.സുബിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, ശാഖ സെക്രട്ടറി ഇൻ ചാർജ്ജ് പി.ബി.സജീവ്, വൈസ് - പ്രസിഡന്റ് പി.ബി.ഗോപകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ബി.വിജി എന്നിവർ പങ്കെടുത്തു.