പെരുമ്പാവൂർ: മഹാത്മഗാന്ധി സർവകലാശാല ബി.എ. ഹിസ്റ്ററി ആർക്കിയോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അന്യ സംസ്ഥാന തൊഴിലാളിയുടെ മകളും പെരുമ്പാവൂർ മർത്തോമ വിമൻസ് കോളേജ് വിദ്യാർത്ഥിനിയുമായ പായൽകുമാരിയെ കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ് അനുമോദിച്ചു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി രാജേഷ് കാവുങ്കൽ, പ്രസിഡന്റ് എൻ.കെ. മുഹമ്മദ്കുഞ്ഞ്, എം.എം. അജാസ്, അഡ്വ. വി.വിതാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ജിജി ജോർജ്, ഡോ. ബിബിൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.