പെരുമ്പാവൂർ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഏഴ് ഓണച്ചന്തകൾ ആരംഭിച്ചു. പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, ബ്ലോക്ക് അംഗങ്ങളായ സി.കെ. മുംതാസ്, രമേശൻ കാവലൻ, സി.പി. നൗഷാദ്, അസീസ് എടയപ്പുറം, പി.പി. രശ്മി, എ.ഡി.എ. ഫാൻസി പരമേശ്വരൻ, ജോയിന്റ് ബി.ഡി.ഒ. ഫ്‌ലവിഷ് ലാൽ, വി.എസ്. നിമ്മി, ഷെബീന റഷീദ് , ആത്മ കോർഡിനേറ്റർമാരായ അരുൺ, ആൻമരിയ തുടങ്ങിയവർ പങ്കെടുത്തു.