kolam-

പെരുമ്പാവൂർ: സർക്കാരിന്റെ ജനവഞ്ചനയ്ക്കും, രേഖകൾ സൂക്ഷിച്ചിരുന്ന ഓഫീസിലെ തീപിടുത്തത്തിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ്.എസ്. ദർശൻ, ഷിജോ വർഗീസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, അഡ്വ. ടി.ജി. സുനിൽ, പോൾ പാത്തിക്കൽ, ഷാജി കുന്നത്താൻ, ആസിഫ് വാരിക്കാടൻ, ജഫർ റോഡ്രിഗസ് തുടങ്ങിയവർ പങ്കെടുത്തു.