മൂവാറ്റുപുഴ: പായിപ്ര ഗവ.യു.പി സ്‌കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. സ്‌കൂൾ പി.ടി.എയും വാർഡു മെമ്പറും നൽകിയ നിവേദനം പരിഗണിച്ച പാചകപ്പുര നിർമ്മാമത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. അക്കാഡമിക് നിലവാരത്തിലുൾപ്പടെ എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ സ്‌കൂളിന് നല്ല പാചകപ്പുയില്ലാത്തത് വലിയ കുറവായിരുന്നു. ചടങ്ങിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ എൻ.അരുൺ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത സിജു, പായിപ്ര കൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ , പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരി, ഹെഡിമിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. അദ്ധ്യാപകനായ കെ.എം. നൗഫൽ നേതൃത്വം നൽകി.