പെരുമ്പാവൂർ: ജയ് ഭാരത് സ്റ്റാർട്ട് അപ്പ് സോലുഷൻ, ജയ് ഭാരത് കോളേജ്, ഐ.ക്യു.എ.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിലുള്ള ഓൺലൈൻ മത്സരമായ ഐബ്തികർ ടാലന്റ് ഔട്ട് 2020 ന്റെ സൗജന്യ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 24 മുതൽ ആരംഭിച്ചു. മുപ്പതോളം മത്സര ഇനങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർഗാത്മകത പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ തുറക്കുന്നത്. കൊവിഡ് കാലഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ മാത്രം കടന്നുപോകുന്ന വിദ്യാർഥികൾക്ക് വേറിട്ട അനുഭവം ആയിരിക്കും മത്സരങ്ങളെന്നും, സമൂഹ്യപ്രതിബന്ധത വിദ്യാർത്ഥികളിൽ ഊട്ടി ഉറപ്പിക്കാൻ ചിന്തിക്കുന്ന തരത്തിലുള്ള പ്രമേയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജയ് ഭാരത് ഗ്രൂപ്പ് ചെയർമാൻ എ.എം. കരീം, പ്രിൻസിപ്പൽ ഡോ. കെ.എ. മാത്യു എന്നിവർ അറിയിച്ചു.