kudumbasree

പെരുമ്പാവൂർ: ഗ്രാമങ്ങളിൽ ജൈവ കൃഷിയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും സ്ത്രീകൾ സ്വയം തൊഴിൽ സംരഭകരാകാനും വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി വേങ്ങൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, ജെ.എൽ.ജി. വാല്യൂ അഡിഷൻ ചിപ്‌സ് സെന്റർ തുടങ്ങി. പഞ്ചായത്തിൽ കുടുംബശ്രീ വഴി ഇത്തരത്തിൽ ചെറുകിട ആശയ സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി സ്മാൾ സ്‌കെയിൽ വാല്യൂ അഡിഷനും പഞ്ചായത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. സി.ഡി.എസ്, ജെ.എൽ.ജി. വാല്യൂ അഡിഷൻ സെന്റ് മേരീസ് ചിപ്‌സ് സെന്ററുകൾ ഉദ്ഘാടനം വാർഡ് അംഗം എം. ബിജു നിർവഹിച്ചു. സ്മാൾസ് വാല്യൂ അഡിഷൻ ശക്തി ചിപ്‌സ് സെന്റർ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ.് ചെയർപേഴ്‌സൺ ജാൻസി എൽദോസ്, ബ്ലോക്ക് കോഓർഡിനേറ്റർ അയ്യപ്പദാസ് വാർഡ് അംഗം ബീന പൗലോസ്, സി.ഡി. എസ് അംഗം ജെന്നി സാജു, എ.എസ്.ഡി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.