വൈറ്റില: ദളിത് യുവജനഫോറം വൈറ്റില മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 157 -ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. കേരള പട്ടികജാതിവർഗസംരക്ഷണസമിതി ജില്ലാ കോ ഓർഡിനേറ്റർ വി.ടി. വിനീത് ഉദ്ഘാടനം ചെയ്തു. ദളിത് യുവജനഫോറം വൈറ്റില മേഖലാ കൺവീനർ അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദളിത്ഫോറം ജില്ലാ കൺവീനർ പി.പി. വിപിൻ, രാജേഷ് വൈറ്റില എന്നിവർ നേതൃത്വം നൽകി.