അങ്കമാലി: സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തി നശിച്ചതിലും കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ധർണ ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ.എൻ.അനിൽ, വൈസ് പ്രസിഡന്റുമാരായടി.എസ്.രാധാകൃഷ്ണൻ ,കെ .ടി.ഷാജി ,സെക്രട്ടറിമാരായ സലീഷ് ചെമ്മണ്ടൂർ, അനീഷ് രാമചന്ദ്രൻ, ട്രഷറർ എം.കെ.ജനകൻ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്ക, ഗൗതം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.