കൊച്ചി: പവിഴം റൈസ് നടത്തിയ സമ്മാന പദ്ധതിയുടെ 25 പവൻ സ്വർണം മെഗാ സമ്മാനത്തിന് കോട്ടയം പാമ്പാടി സ്വദേശിനി സിത്താര ടോണി അർഹയായി. കൂവപ്പടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ നറുക്കെടുത്തു. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, മാനേജിംഗ് ഡയറക്ടർ എൻ.പി. ആന്റണി, ഡയറക്ടർമാരായ റോബിൻ ജോർജ്, റോയ് ജോർജ്, ഗോഡ്‌വിൻ ആന്റണി, ഗുരുവായൂർ ദേവസം ബോർഡ് അംഗം കെ.വി. ഷാജി എന്നിവർ പങ്കെടുത്തു.