പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 36 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു. കുമ്പളങ്ങിയിലാണ് രോഗികളുടെ എണ്ണം കൂടുതൽ. 18 പേർ. മട്ടാഞ്ചേരി-10, ഫോർട്ടുകൊച്ചി- 4, പള്ളുരുത്തി - 4. ഓണത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെ അടച്ചുപൂട്ടിയ പല റോഡുകളും നാട്ടുകാർ സ്വയംതുറന്ന സ്ഥിതിയാണ്. ചില നേരങ്ങളിൽ പൊലീസ് കനത്ത പരിശോധനയാണ് നടത്തുന്നത്. ഇന്നലെ പള്ളുരുത്തി, തോപ്പുംപടി ഭാഗങ്ങളിൽ ഹെൽമെറ്റ് വേട്ടയും നടന്നു. കണ്ണങ്ങാട്ട് പാലത്തിലും യാത്രാനിയന്ത്രണമുണ്ട്.