പറവൂർ : എസ്.എൻ.ഡി.പി പറവൂർ യൂണിയൻ സൗജന്യമായി നൽകുന്ന ഓണക്കിറ്റുകൾ കൊങ്ങോർപ്പിള്ളി ശാഖയിൽ വിതരണോദ്ഘാടനം യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ബാബു തറയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എസ്. ശശി, സെക്രട്ടറി ഹൈമവതി ശിശുപാലൻ, യൂണിയൻ കമ്മിറ്റിയംഗം കെ.ആർ. കുഞ്ഞുമോൻ, കമ്മിറ്റിയംഗങ്ങളായ കെ.വി. രാജു, എ.കെ. സുശീലൻ, പി.വി. മോഹനൻ, പി.ജി. ശിവൻ, ബാബു തയ്യിൽ, എം.എസ്. അനിൽകുമാർ, ഷിം ബാബു എന്നിവർ പങ്കെടുത്തു.