മരട്: സർക്കാർ നിർദേശാനുസരണം കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരുടെ പെൻഷൻ വിതരണത്തിനായി മരട് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളും ഇന്ന് രാവിലെ 10 മുതൽ 12വരെ പ്രവർത്തിക്കും. മുൻ മാസം പെൻഷൻ വാങ്ങിയ അതേ ശാഖയിലെത്തി പെൻഷൻ സ്വീകരിക്കണമെന്നും മറ്റ് ബാങ്ക് ഇടപാടുകളൊന്നും ഉണ്ടായിരിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.