അങ്കമാലി: ഓണക്കാല വില്പന ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 71.5ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്‌സൈസ് സംഘംപിടിച്ചെടുത്തു. തുറവൂർ പെരിങ്ങാംപറമ്പ് സ്വദേശി മുകേഷിന്റെ വീട്ടിൽ നിന്നാണ് അങ്കമാലി എക്‌സൈസ് മദ്യം കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ
തുടർന്നാണ് എക്‌സൈസ് മുകേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്.എക്‌സൈസിനെ കണ്ട് ഇയാൾ പ്രതി രക്ഷപ്പെട്ടു. ഇയാളുടെ സ്‌കൂട്ടറിൽനിന്നും ആറ് ലിറ്റർ മദ്യം കണ്ടെടുത്തിട്ടുണ്ട്. എസ്.ഐ ടി.പി.സജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നുപരിശോധന.കാഡ്‌ബോർഡ് പെട്ടിയിലും, വലിയ പ്ലാസ്റ്റിക്ക് ബക്കറ്റിലും,സഞ്ചിയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്.ഏകദേശം 75,000 രുപയുടെ മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.