കൊച്ചി: കൊവിഡ് കാലത്തും കർഷകർക്കെതിരെയുള്ള കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിക്ഷേധിച്ച് സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്തംബർ അഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കും. എറണാകുളം ജില്ലാ ആസ്ഥാനത്തും, ഏരിയ, ലോക്കൽ, പഞ്ചായത്ത് കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് നാലു പേർ വീതം പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കുമെന്ന് സംയുക്ത സമര സമിതി തീരുമാനിച്ചു.

ആദായ നികുതിയ്ക്ക് പുറത്തുള്ള എല്ലാവർക്കും 7500 രൂപ വീതം ആറു മാസത്തേക്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക, എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുക, ഒരാൾക്ക് 10 കിലോ അരിവീതം ആറു മാസത്തേക്ക് എല്ലാ കുടുംബങ്ങൾക്കും അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളകളുടെ വേതനം 200 രൂപയാക്കുക, 200 തൊഴിൽ ദിനങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് കേരള കാർഷിക സംഘം സെക്രട്ടറഇ എം.സി. സുരേന്ദ്രൻ പറഞ്ഞു.