കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ13ാംവാർഡിലെ ഇലവത്ത് ചിറയിലേയ്ക്ക് മാലിന്യമൊഴുക്കുന്നതായി പരാതി. 10സെന്റിലുള്ള ചിറ 1985ൽ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി 4 വശവും കരിങ്കല്ലു കൊണ്ട്‌ കെട്ടി നിർമ്മിച്ചതാണ്. മേഖലയിലെ വലിയ ഒരു ജലസ്രോതസാണിത്.സമീപത്തെ വിവിധ കമ്പനികളിൽ നിന്നടക്കം മാലിന്യം ചിറയിലേയ്ക്ക് ഒഴുക്കുന്നതായാണ് പരാതി.