abdu-rahiman-72

പറവൂർ: വാട്ടർ അതോറിറ്റി റിട്ട. അസി.എൻജിനിയർ മുറവൻതുരുത്ത് വേഴപ്പിള്ളി വീട്ടിൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. പറവൂർ ഫ്രൈഡേ ക്ലബ് സ്ഥാപക സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്നു. വടക്കേക്കര മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, മഹല്ല് വിദ്യഭ്യാസ സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പറവൂർ മദീന ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, വടക്കേക്കര മഹല്ല് മർഹമ സൊസൈറ്റി പ്രസിഡന്റ്, പറവൂർ ഫ്രൈഡേ ക്ലബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: അൻസിൽ റഹ്മാൻ (ദുബായ്), അൻസി റഹ്മാൻ. മരുമക്കൾ: നൂർഷ, ഷീബ (ഇരുവരും ദുബായ്).