ഫോർട്ടുകൊച്ചി: ഹിന്ദു ഐക്യവേദി കൊച്ചി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. പ്രിയാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പത്മനാഭൻ, സെക്രട്ടറി സദാനന്ദൻ, ആർ. രാജീവ്, ആർ. ശെൽവരാജ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.