bdjs
ബി.ഡി.ജെ.എസ് പ്രതിഷേധ ജ്വാല ജില്ല പ്രസിഡന്റ് ഏ ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. സമീപം ജില്ല സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം പ്രസിഡന്റ് കെ കെ പീതാംബരൻ തുടങ്ങിയവർ സമീപം.

കൊച്ചി​: സെക്രട്ടറിയേറ്റിലെ തീപിടുത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ എ.ബി ജയപ്രകാശ് ആവശ്യപ്പെട്ടു. എറണാകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആമുഖ പ്രസംഗം നടത്തി. വി.എസ്.രാജേന്ദ്രൻ, കെ.ഡി ഗോപാലകൃഷണൻ, കെ.ജി.ബിജു, പി സി പ്രദീപ് കുമാർ ,വിജയൻ നെരിശാന്തറ, എം പി ജിനേഷ്,

മണ്ഡലം വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപിനാഥ്, ഡിവിഷൻ കമ്മിറ്റി പ്രസിസന്റ് ഇ.കെ.സുരേഷ് കുമാർ തുടങ്ങി​യവർ സംസാരി​ച്ചു.