കൊച്ചി: കാഴ്ചവൈകല്യമുള്ള 25 ലോട്ടറി ടിക്കറ്റ് വില്പനക്കാർക്ക് കൊച്ചിൻ ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രൊഫസർ മോനമ്മ കൊക്കാട്, സുബിൻ ചെറിയാൻ, വിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.