കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്നുവരുന്നതും സെപ്തംബർ എട്ടിന് ആരംഭിക്കുന്നതുമായ പരീക്ഷകൾ മാറ്റിവച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പരീക്ഷകൾ മാറ്റിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.